Loading...

1, 2, 3,.... എന്നിങ്ങനെയുള്ള എണ്ണല്‍ സംഖ്യകളും -1, -2, -3,...... എന്നിങ്ങനെയുള്ള ഋണ സംഖ്യകളും പൂജ്യവും ചേര്‍ന്നതാണ് പൂര്‍ണസംഖ്യാഗണം. എണ്ണല്‍ സംഖ്യകള്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കുന്ന സംഖ്യകളാണ് പൂര്‍ണസംഖ്യകള്‍. ഈ സംഖ്യകളുടെ സവിശേഷതകള്‍, പരസ്പര ബന്ധം, ഇവയെ സംബന്ധിച്ച ചില പ്രധാന സിദ്ധാന്തങ്ങള്‍, അഭാജ്യസംഖ്യകള്‍ തുടങ്ങിയ കാര്യങ്ങള്‍ ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നു. യൂണിവേഴ്‌സിറ്റി കോളജിലെ മുന്‍ അധ്യാപകന്‍ ഡോ.എസ്. മാധവനാണ് മുഖ്യ ലേഖന കര്‍ത്താവ്. സര്‍വവിജ്ഞാനകോശം 17-ാം വാല്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ലേഖനമാണിത്.