ബാല മനഃശാസ്ത്രത്തിന് നിര്‍ണായക സംഭാവനകള്‍ നല്കിയ സ്വിസ് മനഃശാസ്ത്രജ്ഞനാണ് ജീന്‍ പിയാഷെ. അദ്ദേഹത്തിന്റെ ഗവേഷണ നേട്ടങ്ങളുടെ ഹ്രസ്വവിവരണം നല്കുന്ന ഈ ജീവചരിത്രക്കുറിപ്പ് സര്‍വവിജ്ഞാനകോശം 17-ാം വാല്യത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ചോദ്യങ്ങൾ
കുട്ടികളിലെ ധൈഷണിക പ്രക്രിയകള്‍ മുതിര്‍ന്നവരുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കാം എന്ന് പിയാഷെയ്ക്ക് അനുഭവപ്പെടാന്‍ നിദാനമായതെന്താണ്?
ചിന്താപ്രക്രിയയുടെ ചട്ടക്കൂടായി പിയാഷെ നിര്‍ദേശിച്ച സ്കീമ ഏതാണ്?
പിയാഷെയുടെ സിദ്ധാന്തമനുസരിച്ച് കുട്ടികളുടെ മാനസിക വികാസത്തിന് എത്രഘട്ടങ്ങളുണ്ട്?
എന്തുകൊണ്ട്, എങ്ങനെ എന്നീ ചോദ്യങ്ങളിലൂടെ കുട്ടികള്‍ ഏറ്റവും കൂടുതല്‍ ജിജ്ഞാസ പ്രകടിപ്പിക്കുന്നത് ഏത് ഘട്ടത്തിലാണ്?
യുക്തിസഹമായും ക്രമാനുഗതമായും പ്രതീകാത്മകമായും ചിന്തിക്കാനുള്ള കഴിവ് കുട്ടികള്‍ കൈവരിക്കുന്നത് ഏത് ഘട്ടത്തിലാണ്?