Loading...

ജലഗതാഗതത്തിന് അനുയോജ്യമായ ജലാശയ ഭാഗങ്ങളാണ് ജലപാതകള്‍. നദികള്‍, തടാകങ്ങള്‍, സമുദ്രങ്ങള്‍ തുടങ്ങിയ പ്രകൃതിദത്ത ജലാശയങ്ങളും കനാല്‍ പോലുള്ള കൃത്രിമ ജലാശയങ്ങളും ജലപാതകളായി ഉപയോഗിക്കപ്പെടുന്നുണ്ട്. പനാമ കനാല്‍, സൂയസ് കനാല്‍ തുടങ്ങിയവ കൃത്രിമ ജലപാതകള്‍ക്ക് ഉദാഹരണമാണ്. സര്‍വവിജ്ഞാനകോശം 11-ാം വാല്യത്തില്‍ ആണ് ഈ ലേഖനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.