രേഖകള്‍, ബിന്ദുക്കള്‍ തുടങ്ങിയവയുടെ സ്ഥാനം സംബന്ധിച്ചും വൃത്തം, ചതുരം, ത്രികോണം തുടങ്ങിയ രൂപങ്ങള്‍ സംബന്ധിച്ചുമുള്ള പഠനശാഖയാണ് ജ്യാമിതി. യൂക്ലിഡിന്റെ പ്രമാണാധിഷ്ഠിത (Axiomatics) ജ്യാമിതിയുടെ ചുവടുപിടിച്ച് പില്ക്കാലത്ത് നിരവധി സവിശേഷ ജ്യോമിതീയ ഘടനകള്‍ രൂപപ്പെട്ടിട്ടുണ്ട്. ആധുനിക ഗണിതശാസ്ത്രത്തില്‍ ഈ വിധമുള്ള പല ജ്യോമിതികളും പഠനവിധേയമാണ്. ഈ ലേഖനം സര്‍വവിജ്ഞാനകോശം 11-ാം വാല്യത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ചോദ്യങ്ങൾ
യൂക്ലിഡന്റെ ഏതു പ്രമാണത്തെ ബന്ധപ്പെടുത്തിയാണ് അയൂക്ലിഡിക ജ്യാമിതികള്‍ രൂപം കൊണ്ടത്.
സ്ലോപ് ½ ആകുന്ന ഒരു രേഖയുടെ സമവാക്യം?
ഏതു സമവാക്യ ജോടിയാണ് സമാന്തര രേഖകളെ പ്രതിനിധീകരിക്കുന്നത്?
വൃത്തത്തെ സൂചിപ്പിക്കുന്ന സമവാക്യം ഏതാണ്?
റൂളറും കോമ്പസും മാത്രം ഉപയോഗിച്ചു നടത്താന്‍ കഴിയാത്ത നിര്‍മിതികള്‍ ഏതെല്ലാം?