Loading...

Encyclopedia Live

The State Institute of Encyclopedia Publications (SIEP) is a cultural institution functioning under the Department of Cultural Affairs, Govt. of Kerala.


പ്രവേശിക

സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ പോര്‍ട്ടലിലേക്ക് സ്വാഗതം. സര്‍വവിജ്ഞാനകോശം വാല്യങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ലേഖനങ്ങളുടെ തുടര്‍ ചര്‍ച്ച ലക്ഷ്യമിട്ടാണ് ഈ പോര്‍ട്ടല്‍ ആരംഭിച്ചിട്ടുള്ളത്. തിരഞ്ഞെടുത്ത ലേഖനങ്ങള്‍ വായനയ്ക്കായി ഇവിടെ അവതരിപ്പിക്കുന്നു. ഒപ്പം ചര്‍ച്ചയ്ക്കായി ചില ചോദ്യങ്ങളും ഉത്തരങ്ങളും. വിശേഷിച്ചും വിദ്യാര്‍ഥികള്‍ക്ക് താത്പര്യം ഉണ്ടാകുംവിധമാണ് സജ്ജീകരിച്ചിരിക്കുന്നത്.
ലേഖനങ്ങള്‍ എല്ലാവര്‍ക്കും വായിക്കാന്‍ സാധിക്കും. എന്നാല്‍ തുടര്‍ ചര്‍ച്ച നടത്തണമെങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ലിങ്കില്‍ കയറി ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കിയാല്‍ രജിസ്‌ട്രേഷന്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്ത യൂസര്‍മാര്‍ക്ക് ചോദ്യങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്താന്‍ അവസരമുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് എഡിറ്റര്‍മാര്‍ മറുപടി നല്‍കുന്നതാണ്.
സര്‍വവിജ്ഞാനകോശം വാല്യങ്ങളിലൂടെ ലഭ്യമാകുന്ന വൈജ്ഞാനിക സമ്പത്തിലേക്ക് പുതിയ ഒരു വാതില്‍ തുറക്കുകയാണ്. നല്ല സ്വീകാര്യത പ്രതീക്ഷിക്കുന്നു.

ഡയറക്ടര്‍
സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്



ചെങ്കടല്‍

അറേബ്യന്‍ ഉപദ്വീപിനെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്ന് വേര്‍തിരിക്കുന്ന ഉള്‍ക്കടലാണ് ചെങ്കടല്‍. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ശാഖയാണിത്. അറബിക് ഭാഷയില്‍ ബാഹ്ര്‍-അല്‍-അഹ്മര്‍ എന്നും അറിയപ്പെടുന്നു. 11-ാം വാല്യത്തില്‍ ഈ ലേഖനം ഉള്‍പ്പെടുത്തിയിരിക്കുന്നു.